arrest

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആദ്യകുർബാന സമർപ്പണം നടത്തിയ സംഭവത്തിൽ പള്ളി വികാരിയടക്കം 22 പേർ അറസ്റ്റിൽ. അങ്കമാലി പൂവത്തുശേരി സെന്റ് ജോസഫ് പള്ളിവികാരി ഫാ. ജോർജ് പാലാമറ്റവും ചടങ്ങിൽ പങ്കെടുത്തവരുമാണ് അറസ്റ്റിലായത്. വികാരിയടക്കം അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടു. ചടങ്ങിൽ പങ്കെടുത്തവർക്ക് 300 രൂപ വീതം പിഴയും ചുമത്തി.

ഇന്നലെ രാവിലെ 10 മണിയോടെ നടന്ന ഇടവകയിലെ കുട്ടികളുടെ ആദ്യകുർബാന സ്വീകരണച്ചടങ്ങിൽ നൂറോളം പേ‌ർ പങ്കെടുത്തെന്നാണ് നാട്ടുകാ‌‌ർ പറയുന്നത്. 25 പേർക്കെതിരെയാണ് ചെങ്ങമ്മനാട് പൊലീസ് കേസെടുത്തത്. മൂന്നുപേർ ഹാജരായില്ല.