കൊച്ചി: ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാലജനഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ സ്‌നേഹദീപം തെളിച്ചു. വീടുകളിൽ ബാനറും ഉയർത്തി. സംസ്ഥാന ചെയർമാൻ അഡ്വ. ജി. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശകസമിതി അംഗം മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ എറണാകുളത്ത് നേതൃത്വംനൽകി.