കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 12ാംവാർഡിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി സമ്പൂർണ ശുചിത്വ ദിനം ആചരിച്ചു. അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് സാനിറ്റേഷൻ കമ്മിറ്റി, കുടുംബശ്രീ, വാർഡ് വികസന സമിതി, ഐശ്വര്യ വായനശാല
മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ പുത്തേത്ത്മുകൾ,മരങ്ങാട്ട് കോളനി നെല്ലിക്കാമുകൾ കോളനി, പോത്തിനാംപറമ്പ്, അമ്പലപ്പടി ,പെരിങ്ങാല തുടങ്ങി വാർഡിലെ പൊതുയിടങ്ങളിൽ ശുചീകരണം നടത്തി. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം, ടി.പി. ഷാജഹാൻ, എം.കെ.സാജൻ, പി.പി.രാജൻ, സുന്ദരൻ സഫിയ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.