കൂത്താട്ടുകുളം: സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് പ്രവേശനോത്സവത്തിനു മുന്നോടിയായി സമഗ്ര ശിക്ഷ കേരള കൂത്താട്ടുകുളം ബി.ആർ.സി നൽകുന്ന ടാബുകളുടെ വിതരണം നടന്നു.കൂത്താട്ടുകുളം നഗരസഭയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ വിതരണോദ്ഘാടനം നിർവഹിച്ചു.വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി അദ്ധ്യക്ഷയായി.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, ബി.പി.സി ബിബിൻ ബേബി, ഗ്രേസി പി.എം. സീമ കെ.പി, റിൻസൺ ഐസക് എന്നിവർ പങ്കെടുത്തു.