കോലഞ്ചേരി: കണ്ടെയിൻമെന്റ് സോണാക്കിയ കുന്നത്തുനാട് പഞ്ചായത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്ന 19 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. ലോക്ക് ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾ കണ്ടെയിൻമെന്റ് സോണിലും ഉണ്ടെന്ന് കരുതിയാണ് വ്യാപാര സ്ഥാപനങ്ങൾ തുറന്നത്. പട്ടിമറ്റം, മോറക്കാല, പള്ളിക്കര എന്നിവിടങ്ങളിലാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാരികളല്ലാതെ മറ്റുള്ളവർ കട തുറന്നത്.