പറവൂർ: നരേന്ദ്രമോദി സർക്കാരിന്റെ ഏഴാംവാർഷികത്തോടനുബന്ധിച്ച് സേവാഹി സംഘടന്റെ ഭാഗമായി മഹിളാമോർച്ച പറവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണംചെയ്തു. പറവൂർ താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റോഡിൽ അലഞ്ഞുതിരിയുന്നവർക്കും ദീർഘദൂര വാഹനങ്ങളുടെ ഡ്രൈവർമാർക്കുമാണ് ഭക്ഷണം നൽകിയത്. പറവൂർ നിയോജകമണ്ഡലം പ്രസിഡന്റ് മിനി മോഹൻ, ടൗൺ വൈസ് പ്രസിഡന്റ് ദിവ്യ വിമൽ, സരിത സജി എന്നിവർ നേതൃത്വംനൽകി.