പിറവം: ട്രിപ്പിൾ ലോക്ക് ഡൗൺ കഴിഞ്ഞതോടെ ജനങ്ങൾ കൂട്ടമായി ഇന്നലെ കൂട്ടമായി ടൗണുകളിലേക്കിറങ്ങുന്നു.പൊലീസ് പരിശോധന കർശനമാക്കിയെങ്കിലും പല കാരണങ്ങൾ പറഞ്ഞാണ് ആളുകൾ നിരത്തിലിറങ്ങുന്നത്. വീടിന് തൊട്ടടുത്ത സ്ഥാപനം ഒഴിവാക്കി ദൂരെയുള്ള സ്ഥാപനത്തിലേക്കും മരുന്ന് കടയിലേക്കുമൊക്കെ പോകുന്നതിനുള്ള സത്യവാങ്മൂലം കൈയിൽ കരുതിയാണ് ആളുകൾ കറങ്ങിനടക്കുന്നത്.ഇത്തരക്കാരെ തിരിച്ചറിയാനും നടപടി സ്വീകരിക്കാനും പൊലീസിന് കഴിയുന്നില്ല.പിറവത്തെ മീൻ കടകളിൽ രാവിലെ ആളുകൾ കൂട്ടം കൂടുന്നത് യാതൊരു നിയന്ത്രണവും ഇല്ലാതെയാണ്.പിറവം ടൗണിലും പാമ്പാക്കുടയിലും ഇന്നലെ ഉച്ചക്ക് വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇരുചക്രവാഹനങ്ങളും കാറുകളും ടിപ്പറുകളും മൂലം പലപ്പോഴും ടൗണിൽ ഗതാഗതം തടസപ്പെട്ടു. മിക്ക കടകളിലും ആളുകൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ് സാധനങ്ങൾ വാങ്ങുന്നത്.