പറവൂർ: ഏഴിക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ പൊലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു. എസ്.ഐ അരുൺ തോമസ്, എ.എസ്.ഐ മനോജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൻസൺ വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എ. നസീർ, ഷിനോജ് ഗോപി, ഷിയോൺ, എം.പി. അഖിൽ എന്നിവർ നേതൃത്വം നൽകി.