കുട്ടമ്പുഴ: എളംബ്ലാശേരികുടിയിൽ കൊവിഡ് രോഗികൾ കൂടിയ സാഹചര്യത്തിൽ നേര്യമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൾസ് ഓക്‌സീ മീറ്റർ സംഭാവന നൽകി. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ എ.ഷൈജു വാർഡ് മെമ്പർ ശ്രീജ ബിജുവിന് പൾസ് ഓക്‌സീ മീറ്റർ കൈമാറി. ഉദ്യോഗസ്ഥരായ കെ.വി.ബിനു, പി.എ.സുനി, അഖിൽ സുഗതൻ, ദീലീപ്, ദീപ്തീ, ഉമ്മർ, ഊര് മൂപ്പൻ മൈക്കിൾ, പ്രമോട്ടർ മേഴ്‌സി പ്രസാദ്, ആശവർക്കർമാർ എന്നിവർ പങ്കെടുത്തു.