മൂവാറ്റുപുഴ: കൊവിഡ് പോസിറ്റീവായ വൃദ്ധനെ ആശുപത്രിയിലെത്തിച്ച് കൗൺസിലറും പ്രവർത്തകരും. മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ ഇരുപത്തിയൊന്നാം വാർഡിൽ താമസിക്കുന്ന എൺപത്തഞ്ചു വയസുള്ള വൃദ്ധനെ മൂവാറ്റുപുഴയിലെ കൗൺസിലർ ജിനു മടേക്കലും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, ജില്ല സെക്രട്ടറി റിയാസ് താമരപ്പിള്ളി എന്നിവർ ചേർന്ന് ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.കുടുംബത്തിലെ മറ്റു അംഗങ്ങൾ കൊവിഡ് പോസിറ്റീവായി ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.