കൊച്ചി: എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട്, എന്നീ പ്രദേശങ്ങളെ മത്സ്യഗ്രാമമായി പ്രഖ്യാപിക്കണമെന്ന് സേവ് വൈപ്പിൻ കൂട്ടായ്മ ആവശ്യപ്പെട്ടു. തീരദേശമേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് കൂട്ടായ്മ രൂപീകരിച്ചത്. സുഭാഷ് നായരമ്പലം, രാജേഷ് കണ്ണപ്പശേരി, മണി അഞ്ചലശേരി, കെ.വി. രാജൻ, സാബു മാലിപ്പുറം, സന്തോഷ് മാധവൻ എന്നിവർ സംസാരിച്ചു.