photo
ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അരിവിതരണം ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പകൽവീട് അങ്കണത്തിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കൊവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ സി.പി.എം. പുതുവൈപ്പ്‌ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അരിവിതരണം ചെയ്തു. ഓച്ചന്തുരുത്ത് സർവീസ് സഹകരണബാങ്ക് പകൽവീട് അങ്കണത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. 51പേർക്കാണ് അരി നൽകിയത്. പഞ്ചായത്ത് അംഗം ബിന്ദുവേണു, ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, എ.പി. പ്രിനിൽ, എം.പി. പ്രശോഭ്, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പ്രസിഡന്റ് സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.