കളമശേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പരമ്പരാഗത തെരുവുവിളക്കുകൾക്ക് പകരമായി എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നിലാവ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.