കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുമ്പിൽ ധർണ നടത്തി. ലക്ഷദ്വീപുകാരെ സംരക്ഷിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് സാബുജോർജ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കുമ്പളം രവി, ബോസ്‌കോ വടുതല, ഷാനവാസ് മുളവുകാട്, പി.വി. പാപ്പച്ചൻ, കെ.വി മനോഹരൻ, എസ്. സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.