pokkali-paravur
പൊക്കാളി കർഷകർക്ക് സൗജന്യ നെൽവിത്ത് വിതരണോദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി നിർവഹിക്കുന്നു.

പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ പൊക്കാളി കർഷകർക്ക് സൗജന്യമായി കോട്ടുവള്ളി കൃഷിഭവൻ മുഖേന നെൽവിത്ത് വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ.എസ്. ഷാജി നിർവഹിച്ചു. കൃഷി ഓഫീസർ കെ.സി. റെയ‌്ഹാന, കാർഷിക വികസന സമിതിഅംഗം എൻ.എസ്. മനോജ്, എൻ.ഇ. സോമസുന്ദരൻ, കൈതാരം പാടശേഖരസമിതി സെക്രട്ടറി എം.കെ. പ്രദീപ്, മുണ്ടോത്തുരുത്ത് പാടശേഖരസമിതി സെക്രട്ടറി ചെല്ലപ്പൻ, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, അമ്പിളി തുടങ്ങിയവർ പങ്കെടുത്തു. വൈറ്റില എട്ട് ഇനം നെൽവിത്താണ് കർഷകർക്ക് നൽകിയത്. പൊക്കാളി, വൈറ്റില എട്ട്, ചെട്ടിവിരിപ്പ്. ജൈവ തുടങ്ങിയ നെല്ലിനങ്ങളാണ് കോട്ടുവള്ളിയിലെ ഏഴ് പാടശേഖരങ്ങളിലായി കൃഷിചെയ്യുന്നത്.