വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്‌കൂളിലെ ഓൺലൈൻ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള കലോത്സവം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ ആന്റണി വർഗീസ്, മജീദ് എടവനക്കാട്, ചേതൻ ജെ.ലാൽ, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം, ബി.ആർ.സി.ബി.പി.ഒ. കെ.ടിപോൾ, കൈറ്റ് മാസ്റ്റർ ട്രെയിനർ ദേവരാജൻ, കോട്ടയം മെഡിക്കൽകോളേജ് യൂണിയൻ ചെയർപേഴ്‌സൺ ചാരുലത, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് രത്‌നകല.സി, സ്‌കൂൾ മാനേജർ ശശിധരൻ, പി.ടി.എ പ്രസിഡന്റ് ആന്റണി സാബു എന്നിവർ സംസാരിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും.