കാലടി: കാഞ്ഞൂർ പഞ്ചായത്ത് ഒമ്പതാംവാർഡിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പത്തുവയസിന് താഴെയുള്ള 100 കുട്ടികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ബ്രഡ്, ബിസ്കറ്റ്, റസ്ക്, അവൽ, ന്യൂഡിൽസ് എന്നിവ അടങ്ങിയതാണ് കിറ്റ്. വിതരണോദ്ഘാടനം മാടപ്പള്ളി ബിനീഷ് , രേവതി ദമ്പതികളുടെ മക്കളായ റിത്വിക് , മഹാലക്ഷ്മി എന്നിവർക്ക് നൽകി സി.പി.എം കാലടി ഏരിയാ സെക്രട്ടറി സി.കെ. സലിംകുമാർ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി കെ.പി. ബിനോയ്, കോ ഓർഡിനേറ്റർ പി. അശോകൻ, ബ്ലോക്ക് മെമ്പർ കെ.വി. അഭിജിത്ത്, കെ.ജെ .അഖിൽ, ജെമിനി ഗണേശൻ എന്നിവർ പങ്കെടുത്തു.