കൊച്ചി: ലക്ഷദ്വീപിൽ ഭൂമി കൈമാറ്റം, ഭൂവിനിയോഗം തുടങ്ങിയവയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കരട് റെഗുലേഷനെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായവും നിർദ്ദേശങ്ങളും നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. എന്നാൽ, ഹർജിക്കാരനായ ലക്ഷദ്വീപ് കവരത്തി സ്വദേശി മുഹമ്മദ് സാദിഖിന് ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ളാനിംഗ് റെഗുലേഷന്റെ കരടിനെക്കുറിച്ച് അഭിപ്രായം സമർപ്പിക്കാനുണ്ടെങ്കിൽ രണ്ടാഴ്‌ചയ്ക്കകം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് നൽകണമെന്നും ഇതു പരിഗണിക്കണോയെന്ന് കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.