പറവൂർ: ഗോതുരുത്ത് പ്രദേശത്തെ നാല് വാർഡുകളിലുള്ളവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഗോതുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് നൽകി. ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. സമിതി യൂണിറ്റ് പ്രസിഡന്റ് ജോസഫ് കോളരിക്കൽ, പഞ്ചായത്ത് അംഗങ്ങളായ ഷിപ്പി സെബാസ്റ്റ്യൻ, കെ.ടി. ഗ്ലിറ്റർ എന്നിവർ പങ്കെടുത്തു.