photo
നന്മ ഫൗണ്ടേഷന്റെയും റോട്ടറി ഡിസ്ട്രിക്ട്റ് എറണാകുളം സോണിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫ്രാഗ് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: നന്മ ഫൗണ്ടേഷന്റെയും റോട്ടറി ഡിസ്ട്രിക്ട് 3201 എറണാകുളം സോണിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫ്രാഗ് ആരംഭിച്ച 'ഉപജീവന മാർഗം നഷ്ടപ്പെട്ടവർക്കിടയിൽ അതിജീവന ദൗത്യം' എന്ന സംരംഭം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി. സാബു അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി 1000 രൂപാവീതം വിലയുള്ള 250 ഭക്ഷ്യധാന്യക്കിറ്റുകൾ ഫ്രാഗ് ഏറ്റുവാങ്ങി. വിവിധ പഞ്ചായത്ത് റെസിഡന്റ്‌സ് അപ്പെക്‌സുകളുടെ നേതൃത്വത്തിൽ അർഹരായ കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഫ്രാഗ് ഭാരവാഹികൾ അറിയിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ ബാലഗോപാൽ, റോട്ടറി അപ് ടൗൺ പ്രസിഡന്റ് അനിൽ അബ്ബാസ്, ഫ്രാഗ് സെക്രട്ടറി അനിൽ പ്ലാവിയൻസ്, കോ-ഓർഡിനേറ്റർമാരായ വിജയ ഭാസ്‌കർ, രാജേഷ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് അടുത്ത ദിവസങ്ങളിൽ 750 ഭക്ഷ്യധാന്യ ബാഗുകൾ കൈമാറും.