bjp
കേന്ദ്രസർക്കാരിന്റെ രണ്ടാം സർക്കാരിന്റെ രണ്ടാം വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ ചെങ്ങമനാട് പഞ്ചായത്ത് അണുവിമുക്തമാക്കുന്നു

നെടുമ്പാശേരി: നരേന്ദ്രമോദി നേതൃത്വം നൽകുന്ന രണ്ടാംഎൻ.ഡി.എ സർക്കാരിന്റെ രണ്ടാംവാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്ങമനാട് പഞ്ചായത്തിൽ ബി.ജെ.പി പ്രവർത്തകർ സേവന പ്രവർത്തനവുമായി രംഗത്ത്.
ചെങ്ങമനാട് ഭാഗത്ത് ശുചീകരണം, സാനിറ്റൈസേഷൻ, പ്രതിരോധ മരുന്ന് വിതരണം, ഭക്ഷ്യധാന്യക്കിറ്റ് വിതരണം എന്നിവ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന സുരേഷ്‌കുമാർ, വിജിത വിനോദ്, വി. വിനിൽറ്റി, എം.ജി. സന്തോഷ്, പി.എസ്. സുബീഷ്, ടി.ഡി. ദിപീഷ്, എം.ബി. രവി, സി.ആർ. പ്രകാശ്, എം. വികാസ്, സി.എസ്. ബിനു, സനൽ സജു, കെ.എസ്. രഘു, സുനിൽ, എം.ആർ. രാധ തുടങ്ങിയവർ പങ്കാളികളായി.

മേഖലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസങ്ങളായി സേവാഭാരതിയുമായി സഹകരിച്ച് രോഗികൾക്ക് അവശ്യസാധനങ്ങൾ, ഭക്ഷ്യധാന്യക്കിറ്റുകൾ, മരുന്നുകൾ, ഭക്ഷണപ്പൊതികൾ മുതലായവ നൽകുന്നുണ്ട്. രോഗികൾക്കായി രണ്ട് വാഹനങ്ങൾ സൗജന്യ സർവീസ് നടത്തുന്നുണ്ട്. പൊതുഇടങ്ങളിൽ നിരവധി തവണ സാനിറ്റെസേഷൻ ചെയ്യുകയും കൊവിഡ് നെഗറ്റീവായ രോഗികളുടെ വീടുകളിൽ ഫോഗിംഗ് അടക്കമുള്ള സാനിറ്റെസേഷൻ നടത്തുകയും ചെയ്തു. 24 മണിക്കൂറും സേവന സന്നദ്ധരായി സേവാഭാരതി. ബി.ജെ.പി പ്രവർത്തകർ രംഗത്തുണ്ട്.