വൈപ്പിൻ: കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പൊയ്ക്കാട്ടുശേരി മോർ ബഹനാം യാക്കോബായ സുറിയാനി പള്ളിയിലെ മോർ ഗ്രിഗോറിയോസ് വിദ്യാർത്ഥി അസോസിയേഷൻ രംഗത്ത്. നായരമ്പലം വെളിയത്താംപറമ്പ് പുത്തൻകടപ്പുറത്ത് കൊവിഡും കടൽക്ഷോഭവും മൂലം ദരിതമനുഭവിക്കുന്നവർക്കായി അസോസിയേഷൻ സമാഹരിച്ച കാർഷിക വിഭവങ്ങളും പലവ്യഞ്ജനങ്ങളും ബി.എം ടൂർസ് ആൻഡ് ട്രാവൽസിലെ സാം ജോസഫ്, സെബി, ജലാൽ എന്നിവർ ചേർന്ന് നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസിന് കൈമാറി. പ്രസിഡന്റ് നീതു ബിനോദ്, പഞ്ചായത്ത് അംഗം കെ.വി. പ്രമോദ്, ലിയോ കുഞ്ഞച്ചൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.