saritha-nair

കൊച്ചി: കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി സരിത എസ്. നായർ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. നെയ്യാറ്റിൻകര ഒാലത്താന്നി സ്വദേശി അരുൺ കുമാറിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും വ്യാജ നിയമന ഉത്തരവു തയ്യാറാക്കി നൽകിയെന്നുമാണ് കേസ്. നേരത്തെ ബിവറേജസ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.