നെടുമ്പാശേരി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ റൂറൽ ജില്ലാ പൊലീസ് 245 കേസുകൾ രജിസ്റ്റർ ചെയ്തു. 73 പേരെ അറസ്റ്റുചെയ്തു. 439 വാഹനങ്ങൾ കണ്ടുകെട്ടി. സാമൂഹ്യഅകലം പാലിക്കാത്തതിന് 1568 പേർക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് 723പേർക്കെതിരെയും നടപടിയെടുത്തു. അമിത വിലയ്ക്ക് കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾ വിറ്റതിന് മൂവാറ്റുപുഴയിൽ ഒരു മെഡിക്കൽ സ്റ്റോർ ഉടമയ്ക്കെതിരെയും നടപടി സ്വീകരിച്ചു.