ppe
കേരള മഹിളാസംഘം പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിലേക്ക് നൽകുന്ന പി.പി.ഇ കിറ്റുകൾ മഹിളാ സംഘം നിയോജകമണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ അഡ്വ.ജൂലി സാബു ആശുപത്രി സൂപ്രണ്ട് സുനിൽ ജെ.ഇളന്തട്ടിന് കൈമാറുന്നു

പിറവം: കേരള മഹിളാ സംഘം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് പി.പി.ഇ കിറ്റ് നൽകി. മഹിളാ സംഘം നിയോജകമണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ അഡ്വ.ജൂലി സാബു ആശുപത്രി സൂപ്രണ്ട് സുനിൽ ജെ.ഇളന്തട്ടിന് കിറ്റുകൾ കൈമാറി.നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ബിമൽ ചന്ദ്രൻ,

കൗൺസിലർ ഡോ.സഞ്ജിനി പ്രദീഷ്, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.സി.തങ്കച്ചൻ എന്നിവർ പങ്കെടുത്തു.