കോലഞ്ചേരി: കേന്ദ്ര സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി പൂതൃക്ക, ഐക്കരനാട് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോലഞ്ചേരി ടൗണും വ്യാപാരസ്ഥാപനങ്ങളിൽ ശുചീകരണവും സാനിറ്റേഷനും നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ് കെ. ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കെ.സി.ബിജുമോൻ, അരുൺ അപ്പു, സെൽവൻ, പി.കെ. ഷിബു, സാജു ,സനിത ജയൻ,ആൽബിൻ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.