കാലടി: കിഴക്കേദേശം എ.കെ.ജി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധം ആയുർവേദത്തിൽ എന്ന വിഷയത്തിൽ ഓൺലൈൻ ക്ലാസ്‌ സംഘടിപ്പിച്ചു. ഡോ. അരുൺ രാജേന്ദ്രൻ നയിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.സി. വത്സല, ഗ്രന്ഥശാല സെക്രട്ടറി എൻ. പരമേശ്വരൻ, ജോയിന്റ് സെക്രട്ടറി ശശികുമാർ, ടി.ആർ. പ്രമോദ് എന്നിവർ നേതൃത്വം നൽകി.