കാലടി: ശ്രീശങ്കരാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുകയിലവിരുദ്ധദിനം ആചരിച്ചു. നെടുമ്പാശേരി സർക്കിൾ ഇൻസ്‌പെക്ടർ ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മഞ്ജു ബോധവത്കരണക്ലാസ് നയിച്ചു. ഐക്യു.എ.സി മെമ്പർ എസ്. പ്രസാദ്, എൻ.സി.സി ഓഫീസർ എൽ.ടി. രാജി രാമകൃഷ്ണൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. മഞ്ജു വി.കുമാർ, ഡോ. അനുമോൾ കെ.എ എന്നിവർ സംസാരിച്ചു.