കിഴക്കമ്പലം: അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് പട്ടിമ​റ്റം മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി ഭക്ഷ്യക്കി​റ്റ് നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. വി.പി.സജീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, സി. കെ. അയ്യപ്പൻകുട്ടി, പി.എച്ച്. അനൂബ്, എ.പി. കുഞ്ഞുമുഹമ്മദ്, ബാബു സെയ്താലി, ടി.എ. റംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.