കൊച്ചി: ലക്ഷദ്വീപിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെല്ലിംഗ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ നടത്തി. ലക്ഷദ്വീപിലെ സംസ്‌കാരത്തെയും വിശ്വാസത്തെയും അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദ്വീപ് ജനതയുടെ ഭക്ഷണ സ്വതന്ത്ര്യം അടക്കം എല്ലാ മേഖലകളിലുമുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ തിരികെ വിളിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്‌ഘാടനം ചെയ്തു.
കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് അധ്യക്ഷനായി. കെ.ജെ. ആന്റണി, ബി. ഹംസ, കെ.എ. എഡ്വിൻ, കെ.ആർ. വിപിൻ രാജ് എന്നിവർ സംസാരിച്ചു