കിഴക്കമ്പലം: പഞ്ചായത്ത് 19ാം വാർഡ് പുക്കാട്ടുപടി ജനകീയ ജാഗ്രത സമിതിയുടെ കൊവിഡ് എമർജൻസി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി നിർവഹിച്ചു. ജാഗ്രത സമിതി ചെയർമാൻ പി.കെ. ഇബ്രാഹിം, കൺവീനർ എം.എം. അൽത്താഫ്, രമണി ഗോപി ,എ.കെ. നിസാർ, ടി.ബി. അഷ്റഫ്, സുഹൈൽ സി.അലിയാർ എന്നിവർ പങ്കെടുത്തു.