prasad

പെരുമ്പാവൂർ: ചാരായം നിർമ്മിക്കാനുള്ള നൂറ് ലിറ്ററോളം വാഷ് വീട്ടിൽ സൂക്ഷിച്ചതിന് വേങ്ങൂർ കാവുങ്ങൽ വീട്ടിൽ പ്രസാദി(42)നെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് വാഷ് പിടികൂടിയത്. ആന്റി നാർക്കോട്ടിക്ക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും കുറുപ്പംപടി സബ് ഇൻസ്‌പെക്ടർ എം.പി സാഗർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബേസിൽ ജോസഫ്, എം.കെ.സിന്ധു, പി.എ.മനാഫ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രണ്ടു മാസത്തിനിടെ 1750 ലിറ്ററോളം വാഷും 150 ലിറ്ററോളം മദ്യവുമാണ് റൂറൽ ജില്ലയിൽ നിന്ന് പിടികൂടിയത്.