കൊച്ചി: വടുതല, അറ്റ്‌ലാന്റിസ്, വടുതല - പേരണ്ടൂർ എന്നീ ഫ്ളൈഓവറുകളുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ്‌ റിയാസിന് നിവേദനം നൽകിയതായി ടിജെ. വിനോദ് എം.എൽ.എ അറിയിച്ചു. സ്ഥലം ഏറ്റെടുക്കൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ളൈഓവറുകളുടെ നിർമ്മാണം

സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു.