കൊച്ചി: സംസ്ഥാനത്ത് 15 വർഷം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സാവകാശം നൽകണമെന്നും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നരവർഷത്തിലധികമായി തൊഴിലാളികൾ ദുരിതത്തിലാണ്. വാഹനലോൺ , ഇൻഷ്വറൻസ്, നികുതി അടയ്ക്കൽ എന്നിവയെല്ലാം മുടങ്ങി. നിലവിലെ അവസ്ഥ പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് കെഎൻ. ഗോപി, സെക്രട്ടറി ബിനു വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.