antony

2019​ ​മേ​യ് ​ദി​ന​ത്തി​ൽ​ ​ന​ട​ൻ​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​ഫേ​സ്ബു​ക്കി​ൽ​ ​പ​ങ്കു​വ​ച്ച ഫോ​ട്ടോ​ ​വ​ലി​യ​ ​ച​ർ​ച്ച​യാ​യി​രു​ന്നു.​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റാ​യ​ ​അ​പ്പ​ൻ​ ​വ​ർ​ഗീ​സി​നെ ഓ​ട്ടോ​യ്ക്ക​രി​കി​ൽ​ ​നി​ർ​ത്തി​ ​എ​ടു​ത്ത​ ​ചി​ത്ര​മാ​യി​രു​ന്നു​ ​മെ​യ്ദി​ന​ത്തിൽ പെ​പ്പെ​ ​ഫേ​സ് ​ബു​ക്കി​ലും​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​മാ​യി​ ​പ​ങ്കു​വ​ച്ച​ത്. ഇ​ൻ​സ്റ്റ​യി​ൽ​ ​ഫാ​ദ​ർ​ജി​യെ​ന്ന് ​ചു​രു​ക്കി​യ​പ്പോ​ൾ​ ​ഫേ​സ്ബു​ക്കിൽ കു​ഞ്ഞു​കു​റി​പ്പി​നൊ​പ്പ​മാ​യി​രു​ന്നു​ ​ഫോ​ട്ടോ.​തൊ​ഴി​ലാ​ളി​ദി​നാ​ശം​സ​ക​ൾ....​ ​അ​പ്പ​നാ​ണ്, ഉ​ച്ച​യ്ക്ക് ​ഓ​ട്ടം​ ​ക​ഴി​ഞ്ഞു​ ​ചോ​റു​ണ്ണാ​ൻ​ ​വ​ന്ന​പ്പോ​ൾ​ ​നി​ർ​ബ​ന്ധി​പ്പി​ച്ചു ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ൽ​ ​പി​ടി​ച്ചു​ ​നി​ർ​ത്തി​യ​താ....​
ഇ​ങ്ങ​നെ​യാ​യി​രു​ന്നു കു​റി​പ്പ് :​ ​അ​ധ്വാ​നി​യാ​യ​ ​അ​ച്ഛ​നെ​ക്കു​റി​ച്ചു​ള്ള​ ​അ​ഭി​മാ​നം​ പ​ങ്കി​ടു​ന്ന​താ​യി​രു​ന്നു കു​റി​പ്പ്. ഇ​പ്പോ​ഴി​താ​ ​അ​പ്പ​ൻ​ ​ആ​ ​പ​ഴ​യ​ ​മേ​യ്ദി​ന​ ​ഫോ​ട്ടോ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി​യ​ത് ​ര​സ​ക​ര​മായ അ​നു​ഭ​വ​മാ​ക്കി​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ്.​ ​കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​മൂ​ലം​ ​വീ​ട്ടി​ൽ​ ​ഓ​ട്ടോ​ ​പോ​ർ​ച്ചി​ൽ​ ​നി​ർ​ത്തി പ​ത്ര​വാ​യ​ന​യി​ൽ​ ​മു​ഴു​കി​യ​ ​അ​പ്പ​ന്റെ​ ​പ​ട​മാ​ണ് ​ആ​ന്റ​ണി​ ​ഫേ​സ്ബു​ക്കി​ൽ​ ​ഷെ​യർ ചെ​യ്തി​രി​ക്കു​ന്ന​ത്.
ആ​ന്റ​ണി​ ​വ​ർ​ഗീ​സി​ന്റെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ് : അ​പ്പ​ൻ​ ​കു​റെ​ ​നേ​ര​മാ​യി​ട്ടു​ ​റൂ​മി​ൽ​ ​ചു​റ്റി​ത്തി​രി​യു​ന്ന​ ​ക​ണ്ടി​ട്ട് ​ഞാൻ ചോ​യി​ച്ചു​ ​എ​ന്ത് ​പ​റ്റി​ന്ന്...​ ​ഉ​ട​നെ​ ​പ​റ​യാ​ 2​ ​വ​ർ​ഷം​ ​മു​ൻ​പ് ​എ​ന്നെ​ ​വ​ച്ചു തൊ​ഴി​ലാ​ളി​ ​ദി​ന​ത്തി​ന്റെ​ ​അ​ന്ന് ​നീ​ ​ഫോ​ട്ടോ​ ​ഇ​ട്ടി​ല്ലേ​ ​ഇ​ന്ന് ​തൊ​ഴി​ലാ​ളി​ ​ദി​ന​മാ​ണ് വേ​ണ​മെ​ങ്കി​ൽ​ ​എ​ന്റെ​ ​ഫോ​ട്ടോ​ ​ഇ​ട്ടോ​ട്ടോ​ ​എ​നി​ക്ക് ​ബു​ദ്ധി​മു​ട്ട് ​ഒ​ന്നും ഇ​ല്ല​ന്ന്...​ ​സം​ഭ​വം​ ​വേ​റൊ​ന്നും​ ​അ​ല്ല​ ​ഓ​ട്ടോ​ ​സ്റ്റാ​ൻ​ഡി​ൽ​ ​ചെ​ല്ലു​മ്പോൾ അ​വി​ട​ത്തെ​ ​ചേ​ട്ട​ന്മാ​രു​ടെ​ ​മു​ന്നി​ലും​ ​ഓ​ട്ടോ​യി​ൽ​ ​ക​യ​റു​ന്ന​വ​രു​ടെ​ ​മു​ന്നി​ലും അ​പ്പ​നൊ​ന്ന് ​ആ​ളാ​ക​ണം​ ...​ ​അ​പ്പ​ന്റെ​ ​ആ​ഗ്ര​ഹം​ ​അ​ല്ലെ​ ​സാ​ധി​ച്ചു​ ​കൊ​ടു​ക്കാം എ​ന്നു​ക​രു​തി...​ ​ക​ണ്ടാ​ൽ​ ​അ​പ്പ​ൻ​ ​അ​റി​യാ​തെ​ ​ഞാ​ൻ​ ​എ​ടു​ത്ത​ ​ഫോ​ട്ടോ​ ​ആ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും​ ​ഫു​ൾ​ ​അ​ഭി​ന​യം​ ​ആ​ണ്.