thuramukham

ലോ​ക​ ​തൊ​ഴി​ലാ​ളി​ ​ദി​ന​ത്തി​ൽ​ ​രാ​ജീ​വ് ​ര​വി​യു​ടെ​ ​തു​റ​മു​ഖം​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​പു​തിയ പോ​സ്റ്റ​ർ​ ​പു​റ​ത്തു​വി​ട്ടു.​ ​വാ​യ​ട​ക്ക​പ്പെ​ട്ടോ​രു​ടെ​ ​വാ​ക്കാ​ണ് ​ക​ലാ​പം​ ​എ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ​യാ​ണ് ​പോ​സ്റ്റ​ർ.​ ​നി​വി​ൻ​ ​പോ​ളി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​മൊ​യ്തു, അ​ച്ഛ​നാ​യി​ ​ജോ​ജു​വി​ന്റെ​ ​മൈ​മു,​ ​പൂ​ർ​ണി​മ​ ​ഇ​ന്ദ്ര​ജി​ത്ത് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഉ​മ്മ, ഇ​ന്ദ്ര​ജി​ത്ത് ​സു​കു​മാ​ര​ന്റെ​ ​സാ​ന്റോ​ ​ഗോ​പാ​ല​ൻ,​ ​നി​മി​ഷ​ ​സ​ജ​യ​ന്റെ​ ​ഉ​മ്മാ​ണി എ​ന്നി​വ​രെ​ ​പോ​സ്റ്റ​റി​ൽ​ ​കാ​ണാം.​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​നും​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​നു​മാ​ണ് പോ​സ്റ്റ​റി​ൽ​ ​ഇ​വ​ർ​ക്കൊ​പ്പ​മു​ള്ള​ത്.

അ​മ്പ​തു​ക​ളി​ൽ​ ​കൊ​ച്ചി​ ​തു​റ​മു​ഖ​ത്ത് ​ചാ​പ്പ​ ​സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ​ ​ന​ട​ന്ന തൊ​ഴി​ലാ​ളി​ ​മു​ന്നേ​റ്റ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​യാ​ണ് ​തു​റ​മു​ഖം.​ ​തൊ​ഴി​ലാ​ളി​ ​ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക​ ​മു​ന്നേ​റ്റ​മാ​യി​ ​ക​ണ​ക്കാ​ക്കു​ന്ന​ ​ഈ​ ​സം​ഭ​വ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​കെ​.​എം. ചി​ദം​ബ​രം​ ​ര​ചി​ച്ച​ ​നാ​ട​ക​ത്തെ​ ​ഉ​പ​ജീ​വി​ച്ച് ​മ​ക​നും​ ​നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ​ ​ഗോ​പ​ൻ​ ​ചി​ദം​ബ​ര​മാ​ണ് ​തു​റ​മു​ഖ​ത്തി​ന് ​തി​ര​ക്കഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ഇ​യ്യോ​ബി​ന്റെ​ ​പു​സ്ത​ക​ത്തി​ന് ​ശേ​ഷം​ ​ഗോ​പ​ൻ​ ​ചി​ദം​ബ​രം​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​വു​മാ​ണ് ​തു​റ​മു​ഖം.​ ​ബി​ഗ് ​ബ​ജ​റ്റ് ​ചി​ത്ര​മാ​യ​ ​'​തു​റ​മു​ഖം" ​ക​ണ്ണൂ​രി​ലും കൊ​ച്ചി​യി​ലു​മാ​യാ​ണ് ​ചി​ത്രീ​ക​രി​ച്ച​ത്.​ ​ ​രാ​ജീ​വ് ​ര​വി ത​ന്നെ​യാ​ണ് ​തു​റ​മു​ഖം​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.​ ​സു​കു​മാർ തെ​ക്കേ​പ്പാ​ട്ട് ​ആ​ണ് ​നി​ർ​മ്മാ​ണം.