കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് കോവിഡ് വിവരങ്ങൾ പങ്കുവെയ്ക്കാനായി വിട്ടു നൽകി. എസ്.എസ് രാജമൗലിയുടെ ആർആർആർ സിനിമാ ടീം. രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഈ സമയം കഠിനമാണ്, ആധികാരിക വിവരങ്ങൾ നൽകേണ്ട ഈ മണിക്കൂറിൽ ഞങ്ങളുടെ ടീം അതിനുള്ള ശ്രമം നടത്തുന്നു. വിവരങ്ങൾ ലഭിക്കുന്നതിനായി ഇനി മുതൽ ആർആർആർ സിനിമയുടെ ഔദ്യോഗിക അക്കൗണ്ട് പിന്തുടരാം. ദുരിത കാലത്തിനിടക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത് സഹായകമായേക്കാമെന്നും രാജമൗലി കുറിച്ചു.