തിരുവനന്തപുരം: കൊവിഡ് രോഗവ്യപാനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്നലെ നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വിലക്ക് ലംഘനം നടത്തിയ 972 പേർക്കെതിരെ കേസെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 195 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 774 പേരിൽ നിന്നും 3,87,000/ രൂപ പിഴ ഈടാക്കി.