train

കോഴിക്കോട്: ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ദക്ഷിണ റെയിവേ ട്രെയിൻ സർവീസുകളിൽ മിക്കതും നാളെ മുതൽ മേയ് 31 വരെ റദ്ദാക്കി. അതേസമയം, തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ജനശതാബ്ദി, പരശുറാം, മലബാർ, മാവേലി, മംഗലാപുരം- ചെന്നൈ സൂപ്പർഫാസ്റ്റ്, മംഗലാപുരം- കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ ഓടും.

പാലക്കാട് ഡിവിഷനിൽ റദ്ദാക്കിയ ട്രെയിനുകൾ: കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി, ഷൊർണൂർ- കണ്ണൂർ മെമു, തിരുവനന്തപുരം- മംഗലാപുരം എക്സ്‌പ്രസ്, മംഗലാപുരം- നാഗർകോവിൽ ഏറനാട്, മംഗലാപുരം- ചെന്നൈ വെസ്റ്റ്‌ കോസ്റ്റ് എക്സ്‌പ്രസ്.