തിരുവനന്തപുരം : പരിശുദ്ധ റംസാൻ പ്രമാണിച്ച് രവിപിള്ളയുടെ ആർ.പി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് സായാഹ്ന സംഗമം സംഘടിപ്പിച്ചു. രവിപിള്ള ഉപദേശക സമിതി ചെയർമാനുമായുള്ള കൃപയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടന്ന സംഗമം രവിപിള്ള ഉദ്ഘാടനം ചെയ്തു. നോമ്പ് തുറക്കാനുള്ള ഈന്തപ്പഴങ്ങൾ കേരളം മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറും വ്രതാനുഷ്ടാനത്തിനുള്ള സാമ്പത്തിക സഹായം ആർ.പി ഗ്രൂപ് പ്രതിനിധി ജയപ്രകാശും വിതരണം നടത്തി. പണ്ഡിതസഭ ചെയർമാൻ അൽ - ഇമാം ഹാജി എ.എം.ബദറുദ്ധീൻ മൗലവി പ്രാർത്ഥന നടത്തി. ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്റർ ചീഫ് കോ-ഓർഡിനേറ്റർ മുഹമ്മദ് ബഷീർ ബാബു, മുസ്ലിം പരിപാലന സമിതി പാപ്പനംകോട് അൻസാരി, മാർപാപ്പ സ്നേഹതീരം പ്രതിനിധി ഡോ. ഫ്രാൻസിസ് ആൽബർട്ട്, വിവിധ മുസ്ലിം മസ്ജിദുകളിലെ ഇമാമീങ്ങൾ, കേരള പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ അംഗം എം. മുഹമ്മദ് മാഹീൻ തുടങ്ങിയവർ സംസാരിച്ചു.