തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് കഴിഞ്ഞ പത്തുദിവസമായി ജില്ലയിലുടനീളം കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ റിലീഫ് കിറ്റുകളുടെ വിതരണം സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പെർഫെക്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഡ്വ. എം.എ. സിറാജുദ്ദീൻ റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ.എച്ച്.എം അഷ്റഫ്, വിഴിഞ്ഞം ഹനീഫ്, പി. സയ്യിദ് അലി, ജെ.എം. മുസ്തഫ എന്നിവർ സംസാരിച്ചു. ഇ.കെ. മുനീർ സ്വാഗതവും എം. മുഹമ്മദ് മാഹിൻ നന്ദിയും പറഞ്ഞു.