തിരുവനന്തപുരം: വൈ.എം.സി.എയുടെ നേതൃത്വത്തിൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 7ന് ഓൺലൈനായി നടക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് ഡോ. കോശി എം. ജോർജ് അദ്ധ്യക്ഷത വഹിക്കും.

മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മാർത്തോമ്മ സഭ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ്, സി.എസ്.ഐ കൊല്ലം - കൊട്ടാരക്കര ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തുമെന്ന് ജനറൽ സെക്രട്ടറി ഷാജി ജയിംസ് അറിയിച്ചു.