തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ അപ്രതീക്ഷിതമായുണ്ടായ ഓക്‌സിജൻ ദൗർലഭ്യം പരിഹരിച്ച വാർ റൂമിന്റെ ഇടപെടലിനെ അഭിനന്ദിച്ച് ആശുപത്രി അധികൃതർ. ആഭ്യന്തരകാര്യ സെക്രട്ടറിയായ ടി.കെ. ജോസിന്റെ നടപടിയാണ് നിർണായകമായത്. ഡോ. കാർത്തികേയനും (വാർ റൂം ഇൻചാർജ് ) ഡോ. അരുണും ഡോ. ദീപുവും സമയോചിതമായി ഇടപെട്ടെന്ന് എസ്.യു.ടി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ വാർ റൂം കൈതാങ്ങാവുന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.