തിരുവനന്തപുരം:പൂജപ്പുര ശ്രീ സരസ്വതീ ദേവീ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.മന്ത്രി വി.ശിവൻകുട്ടി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ കമ്മ്യുണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങളും ഹെൽപ്പ് ഡെസ്‌ക്കിലേക്കുള്ള പി.പി.ഇ കിറ്റും മന്ത്രി വാർഡ് കൗൺസിലർ വി.വി രാജേഷിനു കൈമാറി.