sundar-lal-

തിരുവനന്തപുരം: സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ കൃഷി മന്ത്രി പി. പ്രസാദ് അനുശോചനം രേഖപ്പെടുത്തി. ഹിമാലയൻ മലനിരകളേയും ജനതയേയും സംരക്ഷിക്കാൻ അദ്ദേഹം രൂപീകരിച്ച ചിപ്കോ പ്രസ്ഥാനം ലോകത്തിനു മാതൃകയായി മാറി. ഒരു ഋഷിവര്യനെപ്പോലെ നടന്ന് മണ്ണിനും മരങ്ങൾക്കും മനുഷ്യനും വേണ്ടി പ്രവർത്തിച്ച സുന്ദർലാൽ ബഹുഗുണ ഇക്കണോമിയേക്കാൾ പ്രാധാന്യം ഇക്കോളജിക്കാണെന്ന് ജനതയെ പഠിപ്പിച്ചു. എളിയ ജീവിതവും ഉന്നത ചിന്തകളുമായി നാളെകൾക്കായി ഈ ലോകത്തെ കരുതിവയ്ക്കുന്നതിന് ജീവിതം മാറ്റിവച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും പി. പ്രസാദ് അനുസ്മരിച്ചു.