ste

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിൽ 32 വർഷം അദ്ധ്യാപകനായിരുന്ന സ്റ്റുവർട്ട് (86) നിര്യാതനായി. ഇവിടെ 12 വർഷം എച്ച്.ഒ.ഡിയും രണ്ടുതവണ ആക്ടിംഗ് പ്രിൻസിപ്പലുമായിരുന്നു. 1996മുതൽ സർവോദയ സ്കൂൾ പ്രിൻസിപ്പലായിരുന്നു. 2001 മുതൽ 2005 വരെ കാരക്കോണം സി.എ.ഐ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്ററും, 2005 മുതൽ 2015 വരെ ഗുഡ് ഷെപ്പേർഡ് സ്കൂൾ പ്രിൻസിപ്പലുമായിരുന്നു. സാമൂഹിക,സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ക്രൈസ്തവ ദീപിക മാസികയുടെ എഡിറ്ററായിരുന്നു. മൂന്ന് പുസ്കകങ്ങൾ രചിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ജോയ്സ് സ്റ്റുവർട്ട്. മക്കൾ: ഡോ. ഷേർളി സ്റ്റുവർട്ട്(എച്ച്.ഒ.ഡി ഡിപ്പാർട്ട്മെന്റ് ഒഫ് ഇംഗ്ലീഷ്), എംഗ് പ്രദീപ് സ്റ്റുവർട്ട് (കെ.എസ്.ഇ.ബി), പരേതനായ ഡോ. ദിലീപ് സ്റ്റുവർട്ട്.