bhatta

തിരുവനന്തപുരം: കരിക്കകം കാവിൻകുളങ്ങര ദേവീക്ഷത്രത്തിനു സമീപം പെരിക മനയിൽ സിനിമ,സീരിയൽ നടനും തിരുവനന്തപുരത്തെ പല ക്ഷേത്രങ്ങളിലെ തന്ത്രിയും അഖില കേരള തന്ത്രി മണ്ഡലം നിർവ്വാഹകസമിതി അംഗവുമായ പി. ശ്രീധരൻ ഭട്ടതി​രി (50) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. സുഹൃത്ത്, പട്ടാഭിരാമൻ, നാറാണത്ത് തമ്പുരാൻ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ തുടങ്ങിയ സിനിമകളിലും അനേകം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഭാര്യ : ബിന്ദു ശ്രീധർ. മക്കൾ : ദേവദത്തൻ, ദേവനന്ദ.