തൊടുപുഴ:കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ മികച്ച അദ്ധ്യാപകഅനദ്ധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രണ്ട് അദ്ധ്യയന വർഷങ്ങളിലെ പുരസ്‌കാരങ്ങൾ ഒന്നിച്ചാണ് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ഡോ. സ്റ്റാൻലി കുന്നേൽ പ്രഖ്യാപിച്ചത്.

2019-20 അധ്യയന വർഷത്തെ മികച്ച അദ്ധ്യാപകർക്കുള്ള പുരസ്‌കാരങ്ങൾക്ക് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മാത്യു എം. മാത്യു (എച്ച്എസ്എസ് വിഭാഗം),
മുതലക്കോടം സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസിലി മാത്യു (എച്ച്എസ് വിഭാഗം), തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ജയ്‌സൺ ജോർജ് (യു.പി. വിഭാഗം), മാറിക സെന്റ് മേരീസ് എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ കെ. തോമസ് (എൽപി വിഭാഗം) എന്നിവരും മികച്ച അനദ്ധ്യാപകനുള്ള പുരസ്‌കാരം ചെപ്പുകുളം സെന്റ് തോമസ് സ്‌കൂളിലെ ഡെൽഫീന തോമസും അർഹരായി.

2020-21 അദ്ധ്യയന വർഷത്തിലെ മികച്ച അദ്ധ്യപകർക്കുള്ള പുരസ്‌കാരങ്ങൾ
കലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജോസ് വർഗീസ് മണിയാട്ട് (എച്ച്എസ്എസ് വിഭാഗം),
കലയന്താനി സെന്റ് ജോർജ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ ജോഷി മാത്യു (എച്ച്എസ് വിഭാഗം), വാഴക്കാല ലിറ്റിൽ ഫ്‌ളവർ യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാൻസി ജോസഫ് (യു.പി. വിഭാഗം), കാളിയാർ സെന്റ് മേരീസ് എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷിബിമോൾ ജോസഫ് (എൽപി വിഭാഗം) എന്നിവരും മികച്ച അനദ്ധ്യാപകനുള്ള പുരസ്‌കാരം കലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എം.ജെ. തോമസും നേടി.