വെങ്ങല്ലൂർ: ആരവല്ലിക്കാവ് ശ്രീദുർഗാ, ഭദ്രാ ദേവിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന്നടക്കും. രാവിലെ ആറിന് ഗണപതിഹോമത്തോടുകൂടി ആരംഭിച്ച് പത്തിന്കലശത്തോടെ ചടങ്ങുകൾ അവസാനിക്കും. കൊവിഡ്നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ക്ഷേത്രച്ചടങ്ങുകൾ നടത്തുകയെന്ന് ക്ഷേത്രംഭാരാവാഹികൾ പറഞ്ഞു.