siby

തൊടുപുഴ : കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വാക്‌സിനേഷന് മുൻപുള്ള രക്തദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി ബി.എം.എസ്. നാഗാർജുന യൂണിറ്റ് തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തി.ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു.ഡോ.സിറിയക് കാപ്പൻ. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ജയചന്ദ്രൻ, ആർ.എസ്.എസ്. ജില്ലാ സഹകാര്യവാഹ് ജി. പ്രദീപ്, ജില്ലാ ട്രഷറർ എ.പി.സഞ്ചു, ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാജേഷ്, ഇൻഡസ്ട്രിയൽ മസ്ദൂർ സംഘം ജില്ലാ ട്രഷറർ എം.പി പ്രശാന്ത്, യൂണിറ്റ് ട്രഷറർ പി.എം റോജി, സി.ജെ.വിനോദ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷിന്റോ ജോസഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ് വിനോജ് കുമാർ, ജൂബി സി.സി എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.